Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsഅഭിഭാഷകന്  വിവരം...

അഭിഭാഷകന്  വിവരം ചോര്‍ത്തി നല്‍കിയ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവല്ല: വധശ്രമക്കേസ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് അഭിഭാഷകന് ചോര്‍ത്തി നല്‍കിയ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. തിരുവല്ല സ്റ്റേഷനിലെ മുന്‍ ഗ്രേഡ് എസ്‌ഐ എസ്.എല്‍. ബിനുകുമാറിനെയാണ് ഡിഐഡി അജിതാ ബീഗം സസ്‌പെന്‍ഡ് ചെയ്തത്.

തിരുവല്ല ബാറില്‍ വച്ച് കാലില്‍ ചവിട്ടിയെന്നാരോപിച്ച് യുവാവിനെ ഗുരുതരമായി ആക്രമിച്ച കാപ്പാകേസ് പ്രതി രാഹുല്‍ മനോജ്, കിരണ്‍ തോമസ് എന്നിവരെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ബിനുകുമാര്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരം പ്രതിഭാഗം അഭിഭാഷകന് ചോര്‍ത്തി നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

കഴിഞ്ഞ മാസം 24 നാണ് പ്രതികളെ ബിനുകുമാറിന്റെ നേതൃത്വത്തില്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.  കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതികള്‍ക്കുള്ള പകര്‍പ്പില്ല എന്ന് അവിടെ നിന്നും തിരുവല്ല സ്റ്റേഷനിലേക്ക് അറിയിച്ചു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ക്കുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കോടതിയില്‍ നല്‍കുന്നതിന് എസ്‌ഐ ബിനു കുമാറിനെ ഏല്‍പ്പിച്ചിരുന്നതായും എന്നാല്‍  പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് പ്രതിഭാഗം അഭിഭാഷകന് ബിനുകുമാര്‍ ഇത് നല്‍കിയെന്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല : ഹൈകോടതി

കൊച്ചി : 2013 ലെ വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈകോടതി .വഖഫ് ഭൂമി കൈവശം വെച്ചുവെന്ന് ആരോപിച്ചുളള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി...

അയ്യന്‍കാളി ജന്‍‌മദിനം ഇന്ന്

തിരുവനന്തപുരം : നവോത്ഥാന നായകനുമായിരുന്ന അയ്യന്‍കാളിയുടെ ജന്‍‌മദിനം ഇന്ന്. 1863 ഓഗസ്റ്റ് 28 ന് തിരുവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യന്‍കാളി ജനിച്ചത്.പുലയസമുദായംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം പിടിച്ചെടുത്ത് ശ്രദ്ധേയനായി. 1905 ല്‍...
- Advertisment -

Most Popular

- Advertisement -