തിരുവനന്തപുരം : ബലാത്സംഗക്കേസിൽ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ. കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷന്റെ അപേക്ഷയിൽ നാളെയും വാദം തുടരും. ഇതിന് ശേഷമായിരിക്കും ജാമ്യാപേക്ഷയിലെ വിധി ഉണ്ടാകുക. അടച്ചിട്ട മുറിയിൽ ഒന്നേകാൽ മണിക്കൂറാണു വാദം നീണ്ടത്.
യുവതി നല്‍കിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും തന്റെ രാഷ്ട്രീയ ജീവിതം നശിപ്പിക്കാനാണ് പരാതി നൽകിയിരിക്കുന്നതെന്നും രാഹുൽ വാദിച്ചു .ബലാത്സംഗം നടന്നതിനും ഗര്‍ഭഛിദ്രം നടത്തി എന്നതിനും തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. യുവതി പരാതി നൽകി ഏഴാം ദിവസവും രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല.






