കോട്ടയം : പൊന്‍കുന്നത്ത് സ്‌കൂള്‍ ബസും ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് .പാലാ – പൊൻകുന്നം റോഡിലെ ഒന്നാം മൈലിലാണ് അപകടം ഉണ്ടായത്.കർണാടകയിൽ നിന്നുള്ള തീര്‍ത്ഥാടകരുടെ വാഹനം കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് സ്‌കൂള്‍ ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു .തീര്‍ത്ഥാടകരില്‍ ഒരാള്‍ റോഡിലേക്ക് തെറിച്ചു വീണു.ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ കുട്ടികൾക്ക് ആർക്കും പരിക്കില്ല.






