ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ ഇഡി സമര്‍പ്പിച്ച കുറ്റപത്രം ദില്ലി റൗസ് അവന്യു കോടതി സ്വീകരിച്ചില്ല.സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെന്നും, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കുറ്റപത്രം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.ഇ.ഡിക്ക് കേസിൽ അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസ് ഫയൽ ചെയ്തത് . എഫ് ഐ ആറിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ കള്ളപ്പണ നിരോധന നിയമപ്രകാരം കേസ് എടുക്കാനാകൂ എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപത്രം തള്ളിയത് .നിലവിൽ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസിൽ എഫ്‌ഐആർ റജിസ്റ്റർചെയ്‌തിട്ടുണ്ട് . ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സാം പിട്രോഡ ഉൾപ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികൾ.






