ആലപ്പുഴ : ആലപ്പുഴ – ചങ്ങനാശ്ശേരി റോഡില്‍ മുട്ടാര്‍ പാലത്തിന്റെ തെക്ക് ഭാഗത്തെ അപ്രോച്ച് സ്ലാബിന്റെ നിര്‍മ്മാണത്തിനായി ഡിസംബര്‍ 18 മുതല്‍ 2026 ജനുവരി 12 വരെ മുട്ടാര്‍ പാലം വഴിയുള്ള എല്ലാ വാഹനങ്ങളുടെയും ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി കെ എസ് റ്റി പി കൊട്ടാരക്കര എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
എസി റോഡില്‍ മാമ്പുഴക്കരിയില്‍ നിന്നും എടത്വ മാമ്പുഴക്കരി റോഡ് വഴി അമ്പലപ്പുഴ -തിരുവല്ല റോഡില്‍ എത്തിച്ചേരാവുന്നതാണ്. കൂടാതെ എസി റോഡില്‍ മേപ്രാല്‍ ജംഗ്ഷനില്‍ നിന്നും മേപ്രാല്‍ റോഡിലൂടെ ചാത്തങ്കരി വഴിയും അമ്പലപ്പുഴ – തിരുവല്ല റോഡില്‍ എത്തിച്ചേരാവുന്നതാണ്.






