പാട്‌ന : സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ഹാന്‍ഡ്ബാഗ് ട്രെയിന്‍ യാത്രയ്‌ക്കിടെ മോഷണം പോയി.പണവും സ്വർണ്ണവും ഫോണും തിരിച്ചറിയല്‍ രേഖകളും ബാഗിലുണ്ടായിരുന്നു. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായി കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് പോകുന്നവഴിയാണ് മോഷണം നടന്നത്.എസി കോച്ചില്‍ മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളയ്‌ക്കൊപ്പമായിരുന്നു യാത്ര ചെയ്തിരുന്നത്. രാവിലെ ബിഹാറിലെത്തിയപ്പോഴാണ് ബാഗ് നഷ്ടമായതായി അറിയുന്നത്. സംഭവത്തില്‍ പി കെ ശ്രീമതി പൊലീസിൽ പരാതി നല്‍കി.






