Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsചക്കുളത്തുകാവിലേക്കുള്ള തിരുവാഭരണ...

ചക്കുളത്തുകാവിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര നാളെ

തിരുവല്ല: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി തിരുവാഭരണ ഘോഷയാത്ര നാളെ നടക്കും. രാവിലെ 9.30 ന് കലശാഭിഷേകത്തോടെ ചടങ്ങുകൾ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3.30 ന് കാവുംഭാഗം തിരുഏറങ്കാവ് ദേവീക്ഷേത്രത്തിൽ നിന്നും ചക്കുളത്തുകാവിലേക്കു ദേവിക്കു ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര നടക്കും.

വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന ഘോഷയാത്രയ്ക്ക് കാവുംഭാഗം, മണിപ്പുഴ, പൊടിയാടി, വൈക്കത്തില്ലം, നെടുമ്പ്രം, നീരേറ്റുപുറം എന്നിവിടങ്ങളിൽ വിവിധ സംഘടനകളുടെ സ്വീകരണം ഉണ്ടാകും.

ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്യം നൽകും. ഘോഷയാത്ര ക്ഷേത്രത്തിലെത്തിയ ശേഷം ദേവിക്ക് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് 1,36,000 പേർ : എഡിജിപി എസ് ശ്രീജിത്ത്

ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നവംബർ 16 ന് നട തുറന്ന ശേഷം ഇതുവരെ 1,36,000 ത്തിൽ അധികം പേർ ദർശനം നടത്തിയതായി എഡിജിപി എസ് ശ്രീജിത്ത്. സന്നിധാനത്തെ പോലിസ് ക്രമീകരണങ്ങൾ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു...

ബഹിരാകാശ ഇലക്ട്രോണിക്സ് മേഖലയിലെ കെൽട്രോണിന്റെ സംഭാവനകളെ അഭിനന്ദിച്ച് ഐ.എസ്.ആർ.ഒ. ചെയർമാൻ

ആലപ്പുഴ:  കെൽട്രോണിന്റെ അരൂരിൽ പ്രവർത്തിക്കുന്ന കെൽട്രോൺ കൺട്രോൾസ്  ബഹിരാകാശ ഇലക്ട്രോണിക്സ് ഉൽപന്ന നിർമ്മാണശാല ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. എസ്. സോമനാഥ് സന്ദർശിച്ചു. ബഹിരാകാശ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം നേരിൽ കണ്ട് അദ്ദേഹം വിലയിരുത്തി....
- Advertisment -

Most Popular

- Advertisement -