പത്തനംതിട്ട: ശബരിമല സ്വര്‍ണക്
ഡി മണിക്ക് കേരളത്തില്‍ വേരുകളുണ്ടോ, ശബരിമലയുമായി ബന്ധപ്പെട്ട് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തുന്ന ഇടപാട് ഡി മണിയും സംഘവും നടത്തിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ഐടി.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞ ശേഷം എസ്‌ഐടി മൊഴിയെടുത്ത വിദേശ വ്യവസായിയുടെ മൊഴിയില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഡി മണിയും കേരളത്തിലെ ഒരു ഉന്നതനും ചേര്‍ന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തുകയും ഇതിന് പകരമായി ഏകദേശം 500 കോടിയോളം രൂപ രാഷ്ട്രീയമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഉന്നതന് ഡി മണി കൈമാറുകയും ചെയ്തതായാണ് മൊഴിയില്‍ പറയുന്നത്.
സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു ഇടനിലക്കാരന്‍. മൊഴിയില്‍ പറയുന്നത് പോലെ അത്തരത്തില്‍ വലിയൊരു ഇടപാട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഡി മണിയെ വിശദമായി ചോദ്യം ചെയ്യാന്‍ എസ്‌ഐടി ഒരുങ്ങുന്നത്.
ഡി മണിയും സംഘവും ശബരിമല മാത്രമായിരുന്നില്ല ലക്ഷ്യമിട്ടതെന്നും വിദേശ വ്യവസായിയുടെ മൊഴി വ്യക്തമാകുന്നു. കേരളത്തില്‍ ആയിരം കോടിയുടെ ഇടപാട് നടത്താനാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തുന്നതിന് 500 കോടിയാണ് സംഘം കൈമാറിയത്. ശേഷിക്കുന്ന 500 കോടി രൂപ തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ കടത്താനാണ് നീക്കിവെച്ചിരുന്നത്. എന്നാല്‍ ഇത് നടന്നില്ലെന്നും വിദേശ വ്യവസായിയുടെ മൊഴിയില്‍ പറയുന്നു.






