Monday, December 29, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryകാരുണ്യത്തിന്റെ 25...

കാരുണ്യത്തിന്റെ 25 ഭവനങ്ങൾ ഒരുക്കി സർഗക്ഷേത്രയും ജോർജ് പടനിലം ഫൗണ്ടേഷനും

ചങ്ങനാശേരി : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സുരക്ഷിതവും അന്തസ്സുള്ളതുമായ ഭവനങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സർഗക്ഷേത്ര സീനിയർ സിറ്റിസൺസ് ഫോറം ആവിഷ്കരിച്ച ‘റീബിൽഡ് 2025’ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീന നിർവഹിച്ചു. ജോർജ് പടനിലം ഫൗണ്ടേഷന്റെ സഹകരണത്തോടെയും സർഗക്ഷേത്ര 89.6 FM റേഡിയോയുടെയും ക്രിസ്തു ജ്യോതി കോളേജിൻ്റെയും എസ് ബി കോളേജ് NSS യൂണിറ്റിന്റെയും പങ്കാളിത്തത്തോടെയുമാണ് പദ്ധതി നടപ്പിലാക്കിയത്.

ഡിസംബർ 27 ന് സർഗക്ഷേത്ര ജെ.കെ.വി ഹാളിൽ നടന്ന ചടങ്ങിൽ വാഴപ്പള്ളി ഗ്രാമപഞ്ചായത്തിൽ പുതുതായി ചുമതലയേറ്റ ജനപ്രതിനിധികളെ ആദരിച്ചു. പ്രാദേശിക വികസനത്തിൽ ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും കൈകോർക്കണമെന്ന് കളക്ടർ ഓർമ്മിപ്പിച്ചു.

സി.എം.ഐ തിരുവനന്തപുരം പ്രോവിന്സിന്റെ പ്രൊവിൻഷ്യൽ റവ. ഫാ. ആന്റണി ഇളംതോട്ടം CMI ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സർഗ്ഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ്‌ പ്രായിക്കളം CMI, ഡോ. ജോർജ് പടനിലം, മടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. ലാലമ്മ ടോമി , വാഴപ്പള്ളി ഗ്രാമ പഞ്ചായത്ത്, പ്രസിഡന്റ്‌, ജോസ് നടുവിലേഴം,M T സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു

അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടിയിരുന്ന നിർധനരായ 25 കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ സഹായമെത്തിയത്. കേവലം 125 ദിവസങ്ങൾ കൊണ്ട് ഇത്രയധികം വീടുകളുടെ നിർമ്മാണവും നവീകരണവും പൂർത്തിയാക്കാൻ സാധിച്ചതെന്ന് സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സി.എം.ഐ പറഞ്ഞു. ഇതിൽ അഞ്ചു വീടുകൾ സർഗ്ഗക്ഷേത്ര സീനിയർ സിറ്റിസൺസ് ഫോറം മുൻ പ്രസിഡന്റ് പരേതനായ പ്രൊഫ. പി.ജെ. ദേവസ്യ പടനിലത്തിന്റെ സ്മരണാർത്ഥമാണ് നിർമ്മിച്ചു നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആരാധനാലയങ്ങളിൽ വന്യജീവി ആക്രമണം : അധികാരികളുടെ നിസംഗത അപലപനീയം –  അഡ്വ. ബിജു ഉമ്മൻ

കോട്ടയം: ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന വന്യജീവികളുടെ ആക്രമണത്തിൽ ധാരാളം പേർ കൊല്ലപ്പെട്ടിട്ടും അധികാരികളുടെ നിസ്സംഗ സമീപനം തുടരുന്നത് അപലപനീയമാണെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രസ്താവിച്ചു. അടൂർ കിളിവയൽ മർത്തശ്മുനി...

മണിപ്പൂരിൽ നിന്ന് കൊണ്ടുവന്ന കുട്ടികളെ മാറ്റിപ്പാർപ്പിച്ചു

തിരുവല്ല : ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് മനക്കച്ചിറയിലെ ജീവകാരുണ്യ സംഘടനയുടെ കീഴിൽ താമസിച്ചിരുന്ന മണിപ്പുർ സ്വദേശികളായ കുട്ടികളെ മാറ്റി പാർപ്പിച്ചു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ ചട്ടങ്ങൾ...
- Advertisment -

Most Popular

- Advertisement -