ന്യൂഡൽഹി : രാജ്യവ്യാപകമായി ഇന്ന് ബാങ്കു ജീവനക്കാർ പണിമുടക്കിൽ. ഒന്‍പത് സംഘടനകളുടെ കൂട്ടായ്‌മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) ആണ് പണിമുടക്കുന്നത്.ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്‌ചയിൽ അഞ്ചുദിവസമാക്കണം എന്നതാണ് യുഎഫ്‌ബിയു മുന്നോട്ട് വച്ചിരിക്കുന്ന പ്രധാന ആവശ്യം.
നിലവിൽ മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകൾ ബാങ്ക് ജീവനക്കാർക്ക് അവധി ദിനമാണ്. ഇത് എല്ലാ ശനിയാഴ്‌ചകളും ആക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്ന് സംഘടനകൾ അറിയിച്ചിരുന്നു.
ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ജനുവരി 23 ന് ലേബർ കമ്മിഷണറുമായി ചർച്ചകൾ നടത്തിയിരുന്നു. ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. 24 ശനി 25 ഞായർ ബാങ്ക് അവധിയായിരുന്നു. 26 റിപ്പബ്ലിക് ദിനവും.ഇന്നത്തെ പണിമുടക്കോടെ 4 ദിവസമാണ് ബാങ്കുകൾ അടഞ്ഞു കിടക്കുന്നത്.രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തെയാണ് പണിമുടക്ക് പ്രധാനമായും ബാധിക്കുക. സ്വകാര്യ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും






