Tuesday, January 27, 2026
No menu items!

subscribe-youtube-channel

HomeNewsഭാരതീയ വ്യാപാരി...

ഭാരതീയ വ്യാപാരി വ്യവസായി സംഘം: ജില്ലാ കുടുംബ മിത്രം പദ്ധതി സമ്മേളനവും ധനസഹായ വിതരണവും

പത്തനംതിട്ട: ഭാരതീയ വ്യാപാരി വ്യവസായി സംഘം(ബിവിവിഎസ്) പത്തനംതിട്ട ജില്ലാ കുടുംബ മിത്രം പദ്ധതി സമ്മേളനവും ധനസഹായ വിതരണവും നടന്നു. കുടുംബ മിത്രം ബെനോവലന്റ് സൊസൈറ്റിയുടെ കുടുംബ മിത്രം പദ്ധതിയിൽ അംഗമായിരുന്ന ഗോപിനാഥൻ നായർക്ക്  മരണാനന്തര സഹായമായി   അദ്ദേഹത്തിൻ്റെ കുടുംബത്തിനുള്ള 5 ലക്ഷം രൂപ ഭാര്യ കെ ആർ ചന്ദ്രലേഖയ്ക്കും ചികിത്സ സഹായമായി മുപ്പതിനായിരം രൂപ  റോഷൻ രാമചന്ദ്ര കുറുപ്പിനും കുടുംബ മിത്ര ബനവലൻ്റ് സൊസൈറ്റി സംസ്ഥാന ട്രഷറർ  കെ. കെ മുരളിയും, ബിവിവിഎസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പി.ബി. സതീഷ് ലാലുവും ചേർന്ന് നൽകി.

യോഗത്തിൽ ബിവിവിഎസ്  ജില്ലാ പ്രസിഡന്റ് പി.ബി.സതീഷ് ലാലു  അധ്യക്ഷത വഹിച്ചു.  ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് കുമാർ ജി പുല്ലാട് സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്  സന്തോഷ് വിനായക മുഖ്യ പ്രഭാഷണം നടത്തി.  സംഘടനാ സെക്രട്ടറി വി .രവികുമാർ, കുടുംബ മിത്രം സംസ്ഥാന ട്രഷറർ കെ കെ മുരളി എന്നിവർ  പ്രഭാഷണം നടത്തി.

ജില്ലാ വൈസ് പ്രസിഡൻ്റുമാരായ രമേശ്  മണ്ണൂർ,  ചിത്ര എസ് പിള്ള, ചന്ദ്രലേഖ, എ കെ രാമചന്ദ്രൻ നായർ, ജില്ലാ സെക്രട്ടറിമാരായ കൃഷ്ണൻകുട്ടി,  വിനോദ് കമാർ, ശുഭലക്ഷ്മി,  അടൂർ താലൂക്ക് രക്ഷാധികാരി ആർ രാമചന്ദ്രൻ പിള്ള, താലൂക്ക് പ്രസിഡൻ്റ് അശോക് കുമാർ, കോഴഞ്ചേരി താലൂക്ക് പ്രസിഡൻ്റ്  കൃഷ്ണകുമാർ, ഏറത്ത് ഗ്രാമപഞ്ചായത്ത് അംഗം ഡി അജിത് കുമാർ, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് വിനീഷ് കൃഷ്ണൻ, ബിവിവിഎസ് ജില്ലാ ട്രഷറർ രജനീഷ് ശങ്കർ, ബിവിവിഎസ് താലൂക്ക് ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടൽ : വിദ്യാർഥിനിക്ക് സർട്ടിഫിക്കറ്റ് തിരികെ ലഭിച്ചു

ആലപ്പുഴ : സ്വകാര്യ കോളേജ് അനധികൃതമായി തടഞ്ഞു വെച്ച നൂറനാട് ഇടപ്പോൺ സ്വദേശിനിയുടെ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് തിരികെ ലഭിച്ചു. ന്യൂനപക്ഷ കമ്മീഷൻ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന...

പ്രകടന പത്രികയിലെ പ്രഖ്യാപനം നടപ്പിലാക്കി ആശാപ്രവർത്തകരുടെ ദിവസ വേതനം 700 രൂപ ആക്കണമെന്ന് ഗാന്ധി ദർശൻ വേദി

പത്തനംതിട്ട : പ്രകടന പത്രികയിലെ പ്രഖ്യാപനം നടപ്പിലാക്കി ആശാപ്രവർത്തകരുടെ ദിവസ വേതനം 700 രൂപ ആക്കണമെന്ന് ഗാന്ധി ദർശൻ വേദി ആവശ്യപ്പെട്ടു .ആരോഗ്യ മേഖലയുടെ ജനകീയ മുഖമാണ് ആശാപ്രവർത്തകർ. അവരുടെ സേവനങ്ങൾ ഏറെ...
- Advertisment -

Most Popular

- Advertisement -