Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsമഴക്കെടുതി; തദ്ദേശസ്വയംഭരണ...

മഴക്കെടുതി; തദ്ദേശസ്വയംഭരണ വകുപ്പില്‍ കണ്‍ട്രോള്‍ റൂം തുറന്നു

പത്തനംതിട്ട :സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 0471 2317214 എന്ന നമ്പറില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്.

മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകള്‍, പെട്ടെന്നുണ്ടായ പകര്‍ച്ചവ്യാധികള്‍ മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണ്. പൊതുജനങ്ങള്‍ ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വന്യജീവി ആക്രമണം : പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന : മന്ത്രി എ.കെ. ശശീന്ദ്രൻ

കോട്ടയം : വന്യജീവികൾ വനത്തിനു പുറത്തേക്ക് കടക്കാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പെരിയാർ ടൈഗർ റിസർവ് ഡിവിഷനിൽ പമ്പ റെയ്ഞ്ചിലെ ഏയ്ഞ്ചൽവാലിയിൽ...

ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : കൂടെ താമസിച്ചിരുന്ന യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന സംഭവത്തിൽ യുവാവിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു.പൊടിയാടി കാരാത്ര കോളനിയിൽ വടക്കേ പറമ്പൽ വീട്ടിൽ വിഷ്ണു ബിജു (22)...
- Advertisment -

Most Popular

- Advertisement -