കൊച്ചി : സംസ്ഥാനത്തെ 20 പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളും ഓഫിസുകളും കേന്ദ്രീകരിച്ചാണ് റെയ‍്‍ഡ്. കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്നലെ അർദ്ധരാത്രി മുതലാണ് റെയ്ഡ് ആരംഭിച്ചത്. എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് പ്രധാനമായി റെയ്ഡ് നടന്നത്. ഒളിവിൽ കഴിയുന്ന പിഎഫ്ഐ കേസുകളിലും പാലക്കാട് ശ്രീനിവാസൻ വധക്കേസിലും പ്രതികളായവരെ തിരഞ്ഞാണ് റെയ്ഡ് നടന്നതെന്നാണ് റിപ്പോർട്ട്.






