കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വീൽ ചെയറിലാണ് കെ പി ശങ്കരദാസിനെ കോടതിയിൽ ഹാജരാക്കിയത്.
അതേസമയം ,കേസിലെ മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് ജാമ്യം അനുവദിച്ചു.ദ്വാരപാലക ശില്പ കേസിലെ ആറാം പ്രതിയായ ശ്രീകുമാർ 43 ദിവസമായി ജയിലിലാണ്.മുരാരി ബാബുവിന് പിന്നാലെയാണ് എസ് ശ്രീകുമാർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാകുന്നത്.






