Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമരണശേഷവും എന്തിനാണ്...

മരണശേഷവും എന്തിനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നത്: തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

കോട്ടയം: മരണശേഷവും എന്തിനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതെന്നും, ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഗണേഷ്‍കുമാറിന്‍റെ എല്ലാ കഥയും അറിയാവുന്നയാളാണ് ഞാനെന്നും  തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.ഗണേഷ് പറഞ്ഞ കാര്യങ്ങൾ മുഴുവൻ അറിയുന്ന ആളാണ് താനെന്നും മുഴുവൻ കഥകളും പറയേണ്ടി വന്നാൽ ഞാൻ എല്ലാം പറയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. 

യഥാർത്ഥത്തിൽ ഇതൊക്കെ നീതിയാണോ. ഗണേശിന്‍റെ എല്ലാ കഥയും അറിയാവുന്ന ആളാണ് ഞാൻ. ഇന്നു ജീവിച്ചിരിക്കുന്നവരിൽ അതെല്ലാം അറിയാവുന്ന ആൾ ഞാൻ മാത്രമായിരിക്കും.  ഗണേഷ്കുമാറിന് എന്തു ഗുണം കിട്ടാനാണ് ഉമ്മൻചാണ്ടിയെ വേട്ടയാടുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ചോദിച്ചു. 

ഉമ്മൻ ചാണ്ടിയെ മുൻപ് എത്രത്തോളം വേട്ടയാടി എന്ന് പൊതുസമൂഹത്തിന് അറിയാം. കല്ലറയിൽ കൊണ്ട് പോസ്റ്റർ വെച്ച് ഉമ്മൻ ചാണ്ടിയെ അപമാനിക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേനൽക്കാലത്തെ വൈദ്യുത സുരക്ഷ : ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ മാർഗ നിർദ്ദേശങ്ങൾ

തിരുവനന്തപുരം : വേനൽക്കാലത്ത് വൈദ്യുത അപകടങ്ങൾ തടയുന്നതിനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു വൈദ്യുതി ലൈനിനു സമീപം നിൽക്കുന്ന വൃക്ഷങ്ങളിലെ കായ്കനികൾ ഇരുമ്പ് തോട്ടി,ഏണി എന്നിവ ഉപയോഗിച്ച് അടർത്താതിരിക്കാൻ...

എഴുപുന്ന റെയിൽവേ ഗേറ്റ് 24ന് രാത്രി അടച്ചിടും

ആലപ്പുഴ : കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 17 (എഴുപുന്ന ഗേറ്റ്)  ജൂൺ 24 ന്  രാത്രി എട്ടു മണി മുതല്‍ രാത്രി 11.59 വരെ അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....
- Advertisment -

Most Popular

- Advertisement -