ആലപ്പുഴ: ജില്ലയിൽ ഈ വർഷം ഇതുവരെ 35 എച്ച് 1 എൻ 1 കേസുകൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മാസത്തിലും മെയ് മാസത്തിലും ജില്ലയിൽ 9 കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ എച്ച്1എൻ1 പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
തുടർച്ചയായ തുമ്മൽ, പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ഛർദ്ദി എന്നിവ ലക്ഷണങ്ങളാണ്. രോഗപകർച്ച തടയാൻ പ്രതിരോധ ശീലങ്ങൾ പാലിക്കണം. എച്ച്1എൻ1 പനിക്ക് ഫലപ്രദമായ ചികിത്സ സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭ്യമാണ്.