Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKochiനിയമസഭാ തെരഞ്ഞെടുപ്പ്...

നിയമസഭാ തെരഞ്ഞെടുപ്പ് :  യു ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി യു ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ശബരിമലയിലെ ആചാര സംരക്ഷണം മുതല്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ വരെ ഉള്‍ക്കൊള്ളുന്ന വിവിധ പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടികള്‍ക്കു പുറമെയാണ് പ്രഖ്യാപനങ്ങള്‍. ശബരിമലയിലെ ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അവകാശമായി പ്രഖ്യാപിക്കും. സംസ്ഥാനത്ത് മുഴുവന്‍ ഇന്ദിരാ കാന്റീന്‍ പദ്ധതി വ്യാപിപ്പിക്കും.

കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കി റബര്‍ താങ്ങുവില 300 രൂപയാക്കും. ആശാവര്‍ക്കര്‍മാരുടെ പ്രതിദിന വേതനം 700 രൂപയാക്കി ഉയർത്തും. ദേവസ്വം ബോര്‍ഡിനെ അഴിമതി മുക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സമാധാനവകുപ്പും സഹിഷ്ണുതാ വകുപ്പും രൂപീകരിക്കുമെന്നും പ്രകടന പത്രിക ഉറപ്പുനല്‍കുന്നു. ക്യാമ്പസുകളിലെ റാഗിംഗ് തടയുന്നതിനായി, പൂക്കോട് ക്യാമ്പസില്‍ റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥിന്റെ പേരില്‍ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്നും യു ഡി എഫ് പ്രകടന പത്രികയിലുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫാ. ജോര്‍ജ് വലിയവീട്ടില്‍ കാരുണ്യത്തിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ മഹത് വ്യക്തി:ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്

ചങ്ങനാശേരി: പാവങ്ങളുടെയും അനാഥരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഇടയിലേക്ക് കടന്നുചെന്ന് കാരുണ്യത്തിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ മഹത് വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഫാ. ജോര്‍ജ് വലിയവീട്ടിലെന്ന് മാവേലിക്കര രൂപത മുന്‍ അദ്ധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്യോസ് മെത്രാപ്പോലീത്ത....

ജലമേള: എൻ ഡി ആർ എഫ് സംഘം ആറന്മുളയിൽ എത്തി

ആറന്മുള: പാർഥ സാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ള സദ്യ, വള്ളംകളി, അഷ്ടമിരോഹിണി സദ്യ തുടങ്ങിയ ആഘോഷങ്ങൾക്ക് മുന്നോടിയായി സ്ഥലം പരിശോധിച്ച് അപകടമേഖല വിലയിരുത്തുന്നതിനായി എൻഡിആർഎഫ് ടീം  ആറന്മുളയിൽ എത്തി. സ്റ്റാർട്ടിങ് പോയിന്റ് മുതൽ ഫിനിഷിംഗ്...
- Advertisment -

Most Popular

- Advertisement -