Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസ്വകാര്യ ബസ്സുകൾ...

സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചു : യാത്രക്കാരന് പരിക്ക്

കോട്ടയം: ഏറ്റുമാനൂരിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ജയൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് അതിരമ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന ജാക്വിലിൻ എന്ന ബസ്സിൽ ഇടിച്ചത്. ഏറ്റുമാനൂർ ബസ്റ്റാൻഡിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകാൻ ഇറങ്ങിയ ജയൻ എന്ന ബസ് , അമിത വേഗത്തിൽ എത്തി അതിരമ്പുഴ റൂട്ടിലേക്ക് തിരിയുകയായിരുന്ന ജാക്വിലിനിൽ ഇടിക്കുകയായിരുന്നു.

ജാക്വിലിൻ്റെ പിന്നിലാണ് ജയൻ ബസ് വന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജയൻ ബസിൻ്റെ മുൻഭാഗവും , ജാക്വിലിൻ്റെ പിൻഭാഗവും തകർന്നു. അപകടത്തിൽ ബസ് യാത്രക്കാരനായ ഒരാൾക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗത തടസം ഉണ്ടായി.

ബസുകളുടെ അമിത വേഗത്തിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം സംഘടിപ്പിച്ചു.  എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സുകളുടെ അമിതവേഗം യാത്രക്കാർക്ക് ഭീഷണിയാണെന്നും നാട്ടുകാർ ആരോപിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീകാകുളം ദുരന്തം : ക്ഷേത്രം ഉടമയ്ക്ക് എതിരെ  കേസ്

ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്ര ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ച സംഭവത്തില്‍ ക്ഷേത്രം ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്. നരഹത്യ കുറ്റം ചുമത്തിയാണ് 94 കാരനായ ഹരി...

ആദരിച്ചു

തിരുവല്ല : തിരുവല്ല ജെ സി ഐ യുടെ ആഭിമുഖ്യത്തിൽ സെമിനാറും സലൂട്ട്സ്റ്റാർ ആദരവും നടന്നു. ഫയർ റെസ്ക്യൂ ഉദ്യോഗസ്ഥരായ ശംഭു നമ്പൂതിരി, അജിത് കെ.എസ്, ശശികുമാർ എൻ ആർ എന്നിവരെ ആദരിച്ചു....
- Advertisment -

Most Popular

- Advertisement -