Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsക്രിസ്തുമസ് പാപ്പാമാർ...

ക്രിസ്തുമസ് പാപ്പാമാർ അണി ചേരുന്ന  സാൻ്റാ ഹാർമണി- 2025 ഒരുക്കങ്ങൾ പൂർത്തിയായി

തിരുവല്ല : ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംഘനകൾ ചേർന്ന് നടത്തുന്ന സാൻ്റാ ഹാർമണി- 2025 ന്റെയും  സ്നേഹസംഗമത്തിന്റെയും  ഒരുക്കങ്ങൾ പൂർത്തിയായതായി  സംഘാടക സമിതി അറിയിച്ചു. 19ന് വൈകിട്ട്  നാലിന് തിരുവല്ല രാമഞ്ചിറ ബൈപ്പാസ് ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന പരിപാടി ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് ഐ.പിഎസ് റാലി ഫ്ലാഗ് ഓഫ് ചെയ്യും.

തുടർന്ന് നടക്കുന്ന മഹാ ക്രിസ്മസ് ആഘോഷ യാത്രയിൽ അയ്യായിരത്തിലധികം ക്രിസ്മസ് പാപ്പാമാർ,  പുഷ്പഗിരി മെഡിക്കൽ കോളേജ്, ബിലീവേഴ്സ് മെഡിക്കൽ കോളേജ് ,തിരുവല്ല മെഡിക്കൽ മിഷൻ, പരുമല സെൻ്റ്ഗ്രിഗോറിയോസ് മിഷൻ ആശുപത്രി, കല്ലിശ്ശേരി ഡോ.കെ.എം ചെറിയാൻ ആശുപത്രി എന്നിവിടങ്ങളിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ വിവിധയിനം ഫ്ലോട്ടുകൾ റാലിയിൽ അണിനിരക്കും.

തിരുവല്ല പൗരാവലിയും, വ്യാപാര സ്ഥാപനങ്ങളും, മധ്യ തിരുവിതാംകൂറിലെ വിവിധ ആശുപത്രികളും, വിവിധ സംഘടനകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവല്ല നഗരത്തിലൂടെ കടന്ന് വരുന്ന  ഘോഷയാത്ര സെൻ്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തിഡ്രൽ മൈതാനത്ത് എത്തിച്ചേരും. സമാപന സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

ആൻ്റോ ആൻ്റണി എം.പി, അഡ്വ.  മാത്യു.ടി. തോമസ് എംഎൽഎ,ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐഎഎസ്,സബ് കളക്ടർ സുമിത്ത് കുമാർ താക്കൂർ ഐഎഎസ് ,വിവിധ രാഷ്ട്രീയ സാമൂഹ്യ മത മേലധ്യക്ഷന്മാർ, സാംസ്കാരിക നായകന്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ഗാനമേളയും കലാപരിപാടികളും അരങ്ങേറും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന്; അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്നു നൽകും

തിരുവനന്തപുരം : ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായും ജൂൺ 28ന് തന്നെ...

മഴ തുടരും : ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴ തടരും.  അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത് . മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് നിലവിലുള്ളത് .ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള...
- Advertisment -

Most Popular

- Advertisement -