Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂർ വെടിക്കെട്ട്...

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം : പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ ആലോചന.

തൃശൂര്‍: വടക്കാഞ്ചേരി മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ പത്തിൽ കൂടുതൽ പേര്‍ മരിച്ച പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ ആലോചന. തുടര്‍നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കട്ടെ എന്ന നിലപാടാകും തിരുവമ്പാടി ദേവസ്വം കൈക്കൊള്ളുക. പാറമേക്കാവുമായും ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തും. വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അക്കാര്യത്തില്‍ ദേവസ്വങ്ങള്‍ കൂടിയാലോചന നടത്തി തീരുമാനമെടുക്കും.

സ്‌ഫോടനത്തില്‍ മരിച്ച 14 പേരില്‍ 9 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ് 13 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ പത്തു പേര്‍ തീവ്രപരിചരണ വിഭാഗത്തിലും രണ്ട് പേര്‍ വെന്റിലേറ്ററിലുമാണ്. അഞ്ച് മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയാക്കി വിട്ടുനല്‍കി. ബാബു (56), സുഭദ്ര (68), അനിത (50), അഖില്‍ (30), പഴയന്നൂര്‍ സ്വദേശി വിദ്യകുമാര്‍ (48), വേലൂര്‍ സ്വദേശി സാജന്‍ (38), വിഷ്ണു (30), പ്രവീണ്‍ (45), രജീഷ് (40), ഹരി (40), ഭവാനി (65), സുന്ദരന്‍ (46), എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.

മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ 3 കെഡാവര്‍ നായകളെ എത്തിച്ചു. കൂടാതെ സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കാനുള്ള 3 നായകളെയും എത്തിക്കും. അപകടം നടന്ന പ്രദേശത്ത് ശാരീരിക അസ്വാസ്ഥ്യം നേരിടുന്നവര്‍ ഉണ്ടെങ്കില്‍ 108 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും സ്ഥലത്ത് ആംബുലന്‍സുകള്‍ ക്യാംപ് ചെയ്യുന്നുണ്ടെന്നും അധികൃതര്‍ വ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുരിതാശ്വാസ നിധിയിലേക്ക് സഹായാഭ്യർത്ഥന : മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് കേസെടുത്തു

വയനാട് : വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സഹായാഭ്യർത്ഥന നടത്തിയുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്ത്‌ പോലീസ് .ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകൾ, ദുരന്തനിവാരണ നിയമത്തിലെ 51-ാം...

പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു

ചണ്ഡീഗഢ് : പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു. ലുധിയാന (വെസ്റ്റ്) എംഎൽഎ ഗുർപ്രീത് ഗോഗി ബസ്സിയാണ് വെടിയേറ്റ് മരിച്ചത്. അർധരാത്രി 12 മണിയോടെയാണ് വെടിയേറ്റ നിലയിൽ ​ഗോ​ഗിയെ കണ്ടെത്തിയത്. ഉടൻ...
- Advertisment -

Most Popular

- Advertisement -