Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം മെഡിക്കല്‍...

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാൽ പുഴുവരിച്ചെന്ന് പരാതി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ ആളിന്റെ കാലിൽ പുഴുവരിച്ചു . കൊല്ലം പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിന് കഴിഞ്ഞ 28ന് ആണ് ബൈക്ക് അപകടത്തിൽ പരുക്കേറ്റത്. തുടർന്ന് കാലിൽ കമ്പി ഇട്ടു.5 ദിവസമായി ഐസിയുവിലായിരുന്ന രാജേന്ദ്രപ്രസാദിനെ ഇന്നലെ വാർഡിലേക്ക് മാറ്റിയപ്പോഴാണ് പുഴുവരിച്ചത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത്.

സംഭവം ഡ്യൂട്ടിയിലുള്ള നഴ്‌സിനോട് പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.ബന്ധുക്കളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ആശുപത്രി അധികൃതർ രോഗിയെ അടിയന്തരമായി വീണ്ടും ഐസിയുവിലേക്ക് തന്നെ മാറ്റി. സംഭവം അന്വേഷിക്കന്‍ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കഞ്ചാവുമായി യുവതി പിടിയിൽ

കോട്ടയം: വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവതി  പോലീസ് പിടിയിൽ. മണിമല സ്വദേശിനി അർച്ചന (20) ആണ് പിടിയിലായത്.  200 ഗ്രാം കഞ്ചാവ്  ഇവരിൽ നിന്നും  ഈസ്റ്റ്‌ പോലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രി 9.30 ന്...

ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുകയാണ് സർക്കാർ നയം- മന്ത്രി വീണാ ജോർജ്

പത്തനംതിട്ട : സൗജന്യമായോ മിതമായ നിരക്കിലോ ഗുണനിലവാരമുള്ള ചികിത്സ ഉറുപ്പുവരുത്തുകയാണ് സർക്കാർ നയമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.    ആരോഗ്യമേഖലയിൽ സമഗ്ര മാറ്റമാണ്...
- Advertisment -

Most Popular

- Advertisement -