ചെങ്ങന്നൂർ: ഡോ. കെ. എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഇ.എൻ.ടി ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ അത്യാധുനിക ഇ.എൻ.ടി ക്ലിനിക്കുകൾ ആരംഭിച്ചു . പുറമെ മുറിവുകൾ ഇല്ലാതെ ഉമിനീർ ഗ്രന്ഥിയിലെ കല്ലുകൾ, ബ്ലോക്കുകൾ എന്നിവ ചികിത്സിച്ചു ഭേദമാക്കുന്ന സൈലെൻഡോസ്കോപ്പി സെന്ററിന്റെയും, ഉറക്ക തടസ്സവും കൂർക്കം വലിയും കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കായുള്ള സ്നോറിങ് & സ്ലീപ് ഡിസോർഡർ ക്ലിനിക്, അലർജി & ആസ്ത്മ ക്ലിനിക് എന്നിവയുടെ ഉദ്ഘാടനം ആശുപത്രി ചെയർമാൻ പി. എം. സെബാസ്റ്റ്യൻ നിർവഹിച്ചു.
അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള രോഗനിർണ്ണയവും പരിശോധനയുമാണ് പുതിയ ഇ.എൻ.ടി ക്ലിനിക്കുകളിൽ ഉണ്ടാവുക എന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ റവ. ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ പ്രസ്താവിച്ചു. ദക്ഷിണ കേരളത്തിലെ ആദ്യത്തെ സൈലെൻഡോസ്കോപ്പി സെന്റർ ആണ് കെ. എം. സി. ഹോസ്പിറ്റലിൽ ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.