Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകാതോലിക്കേറ്റ് അരമനയിൽ...

കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ട് സോളാർപ്ലാന്റ് സ്വിച്ച് ഓൺ കർമ്മം

കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ടിന്റെ ഓൺ​ഗ്രിഡ് സൗരോർജപ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ദിവസേന 450 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങിയതോടെ സഭാ ആസ്ഥാനം ഊർജ്ജസ്വയംപര്യാപ്ത കൈവരിച്ചു.

കാതോലിക്കേറ്റ് അരമന കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന സണ്ടേസ്ക്കൂൾ ഓഫീസ് കെട്ടടത്തിന് മുകളിലായാണ് 180 സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. പുനരുപയോ​ഗിക്കാവുന്ന ഊർജസ്രോതസുകളുടെ ഉപയോ​ഗം പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

വൈ​ദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, ഫാ സജി യോഹന്നാൻ, ഡെപ്യൂട്ടി സെക്രട്ടറി പി.യു കുര്യൻ, എൽസോൾ പവർ സെല്യൂഷൻസ് എം.ഡി ടിൻസു മാത്യു തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുരിതാശ്വാസ കണക്ക് വിവാദം : പിന്നില്‍ അജണ്ട : മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കണക്കുകള്‍ തെറ്റായി പ്രചരിപ്പിച്ചതിന് പിന്നില്‍ അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെട്ടെന്നു കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങള്‍ കൊടുത്തത്. വ്യാജ വാർത്തയിൽ കേരളം ലോകത്തിനു...

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തല്‍

കണ്ണൂർ : അന്തരിച്ച എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തല്‍.പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട ഫയൽ നവീൻ ബാബു വച്ചു താമസിപ്പിച്ചിട്ടില്ലെന്നും എഡിഎം...
- Advertisment -

Most Popular

- Advertisement -