Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAdoorകേരള മുഖ്യമന്ത്രി...

കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കീഴടങ്ങിയിരിക്കുകയാണ്:  രാഹുൽ ഗാന്ധി.

അടൂർ : നരേന്ദ്രമോധി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് കീഴടങ്ങിയത് പോലെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടൂരിൽ യുഡിഎഫ് തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല സ്വർണ്ണകവർച്ചാ കേസിൽ എന്താണ് നടന്നതെന്ന് പറയാൻ പ്രധാനമന്ത്രി മറന്നു. അല്ലെങ്കിൽ സൗകര്യപൂർവം മറന്നതു പോലെ അഭിനയിച്ചു. ഇതിൽ നിന്ന് വ്യക്തമാകുന്നത് സി പി എം -ബിജെപി ഡീലാണ്. ബിജെപി പിന്തുണയ്ക്കുന്ന എൽഡിഎഫിനെയാണ് കേരളത്തിൽ കോൺഗ്രസ് നേരിടുന്നത്.                         കേരളത്തിലെ മിക്ക മണ്ഡലങ്ങളിലും എൽ ഡി എഫും ബിജെപിയും തമ്മിൽ വലിയ ഡീലാണ്. കേരളത്തിൽ യുഡി എഫ് തരംഗമാണ് ഇപ്പോഴുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100% വരെ താരിഫ് : ബിൽ പാസാക്കി അമേരിക്കൻ ജനപ്രതിനിധി സഭ

വാഷിംഗ്‌ടൺ : റഷ്യൻ എണ്ണയും ഗ്യാസും വൻതോതിൽ വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങിയ പ്രധാന രാജ്യങ്ങൾക്ക് മേൽ 100 ശതമാനംവരെ തീരുവ ചുമത്താനുള്ള ബിൽ യു എസ് ജനപ്രതിനിധി സഭ പാസാക്കി.262-159 വോട്ടിനാണ്...

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ശബരിമല സന്ദർശിച്ചു

ശബരിമല: ലക്ഷദ്വീപ്, ദാദ്ര ആന്റ് നഗര്‍ ഹവേലി ആന്റ് ദാമന്‍ ആന്റ് ദിയു അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ശബരിമല സന്ദര്‍ശിച്ചു. ജനുവരി 17 ന് രാവിലെ കൊച്ചിയില്‍ നിന്ന് ഹെലികോപ്ടറില്‍ നിലയ്‌ക്കെലെത്തിയ അദ്ദേഹം...
- Advertisment -

Most Popular

- Advertisement -