Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsകോൺഗ്രസും സിപിഎമ്മും...

കോൺഗ്രസും സിപിഎമ്മും നടത്തുന്നത് കള്ളപ്രചാരണം: ബിജെപി

തിരുവല്ല: കോൺഗ്രസിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളും നേതൃത്വ പരാജയങ്ങളും മറച്ചുവെക്കാൻ ബിജെപിയെയും നേതാക്കളെയും ലക്ഷ്യമാക്കി നടത്തുന്ന കള്ളപ്രചാരണങ്ങളെ ശക്തമായി എതിർക്കുമെന്ന് തിരുവനന്തപുരം മേഖല ട്രഷറർ പ്രസന്നകുമാർ പറഞ്ഞു.  ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അനൂപ് ആന്റണിക്കെതിരെ തെളിവുകളില്ലാതെ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗം മാത്രമാണ്. സത്യത്തെ നേരിടാൻ കഴിയാത്തവർ അപവാദ പ്രചാരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. പാർട്ടിയെക്കാൾ വ്യക്തിപരമായ താൽപര്യങ്ങൾക്കും കുടുംബാധിപത്യത്തിനും മുൻഗണന നൽകുന്ന കോൺഗ്രസും സി.പി.എം നേതൃത്വവും ആണ് ആദ്യം സ്വന്തം പ്രവർത്തകരോട് സത്യം തുറന്നു പറയേണ്ടത് എന്ന് മണ്ഡലം കമ്മിറ്റി ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് രാജേഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രഭാരിയും ജില്ലാ വൈസ് പ്രസിഡന്റുമായ അനിൽ നെടുമ്പള്ളി, ജനറൽ സെക്രട്ടറിമാരായ വിജയകുമാർ .വി.വി, അനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ ജയൻ ജനാർദ്ദനൻ, പ്രതീഷ് ജി. പ്രഭു, ഗീതാ ലക്ഷ്മി, മനോജ് വെട്ടിക്കൽ, സെക്രട്ടറി അഡ്വ. നിത്യനന്ദകുമാർ, സെൽ കോഡിനേറ്റർ സുഭാഷ് ചന്ദ്ര ബോസ്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജശ്രീ നായർ, ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡന്റ് എൻ.എസ്. സാം, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രസീദ അനിൽ, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ മുത്തൂർ, ജയകുമാർ, ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്‌നാട് തിരഞ്ഞെടുപ്പ് : പോളിങ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് വിജയ്

ചെന്നൈ : തമിഴ്‌നാട്ടിൽ പോളിംഗ് പുരോഗമിക്കവേ പോളിങ് സമയം നീട്ടണമെന്ന ആവശ്യവുമായി ടിവികെ അധ്യക്ഷൻ വിജയ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. രണ്ട് മണിക്കൂർ അധികം അനുവദിക്കണമെന്നാണ് ആവശ്യം.ഗതാഗത തടസ്സവും പോളിങ്ങിലുണ്ടാകുന്ന താമസവും കാരണം...

ആറാം ക്ലാസ് പ്രവേശനം

പത്തനംതിട്ട : വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 29. അപേക്ഷ https://navodaya.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ജില്ലയിലെ...
- Advertisment -

Most Popular

- Advertisement -