Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsമുത്തങ്ങ സമരം...

മുത്തങ്ങ സമരം : പൊലീസുകാരൻ കൊല്ലപ്പെട്ട കേസിലെ വിധി ഇന്ന്

വയനാട് : മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന്. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് പൊലീസ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസിൽ വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്.ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദൻ ഉൾപ്പടെ കേസിൽ ആകെ 53 പ്രതികളാണുള്ളത് .പ്രതിപ്പട്ടികയിലുള്ള 15 പേർ ഇന്ന് ജീവിച്ചിരിപ്പില്ല.

2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിനെ തുടർന്ന് ഉണ്ടായ സംഘർഷത്തിനിടെ കെ വി വിനോദ് എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടത്.സംഭവം നടന്ന് 15 വർഷത്തിനുശേഷം 2018ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗാന്ധിസ്മൃതി ഫോട്ടോ പ്രദർശനത്തിന് തുടക്കം : ഒക്ടോബർ എട്ടുവരെ സൗജന്യമായി കാണാൻ അവസരം

ആലപ്പുഴ : രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്ക് പ്രധാനമായും  മാർഗ്ഗ ദീപമായത് ഗാന്ധിയൻ ദർശനങ്ങളാണെന്ന്  പി പി ചിത്തരഞ്ജൻ എം എൽ എ പറഞ്ഞു. ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും...

വിദ്യാർഥിയുടെ മരണം : പ്രധാന അധ്യാപികയ്ക്ക് വീഴ്ച പറ്റിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

കൊല്ലം : കൊല്ലം തേലവക്കര സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് വീഴ്ച പറ്റിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. കാലങ്ങളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും നടപടിയുണ്ടായില്ല ....
- Advertisment -

Most Popular

- Advertisement -