Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiമെൻസ്ട്രൽ കപ്പിൽ...

മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ : യുവതിയും സുഹൃത്തും പിടിയിൽ

കൊച്ചി : മെൻസ്ട്രൽ കപ്പിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലെത്തിച്ച് വിൽപന നടത്തിയിരുന്ന യുവതിയെയും സുഹൃത്തിനെയും എറണാകുളം എക്സൈസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ സ്വദേശി മുഹമ്മദ് ഷാഫിയും ആലപ്പുഴ സ്വദേശിനിയായ സരിതയുമാണ് പിടിയിലായത്. ഇവരിൽ നിന്ന് മൊത്തം 94.032 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.

ബെംഗളൂരുവിൽനിന്നു വൻതോതിൽ ലഹരിവസ്തുക്കൾ വാങ്ങി എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്ജുകളിൽ മുറിയെടുത്തു വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി.മെൻസ്ട്രൽ കപ്പിനുള്ളിൽ എംഡിഎംഎ നിറച്ച് പശ ഉപയോഗിച്ച് അടച്ചശേഷം അത് സ്വകാര്യഭാഗത്ത് ഒളിപ്പിച്ചാണ് സരിത ലഹരി കടത്തിയിരുന്നത്.

സരിത മുമ്പ് ഹോം നഴ്സായും മുഹമ്മദ് ഷാഫി ഇന്റീരിയർ ഡിസൈനറായും ജോലി ചെയ്തിരുന്നവരാണ്. ഇവരിൽനിന്ന് എംഡിഎംഎ വാങ്ങിയ ആളുകളെക്കുറിച്ചും എക്സൈസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്രവാതച്ചുഴി: സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം,...

സർക്കാർ നടത്തുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചന: കെ.സുരേന്ദ്രൻ

കോന്നി : ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതിയ പുതിയ വിവാദങ്ങളുടെ മറവിൽ യഥാർത്ഥ പ്രശ്നത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്....
- Advertisment -

Most Popular

- Advertisement -