Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsമഴ നാല്...

മഴ നാല് ദിവസം കൂടി തുടരും : 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

കോട്ടയം: തെക്കന്‍ തമിഴ്‌നാടിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് ഏഴാം തീയതി വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴക്ക്  സാധ്യത.

ചില മേഖലകളില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ശക്തമായ മഴ ലഭിക്കാം. മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്കും സാധ്യത. ഇന്ന് തീരപ്രദേശത്ത് 40 മുതല്‍ 50 കിലോീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും, വെള്ളക്കെട്ടുള്ള റോഡിലൂടെ യാത്ര ചെയ്യാനോ കരകവിഞ്ഞൊഴുകുന്ന നദികള്‍ മുറിച്ചു കടക്കാനോ ശ്രമിക്കരുത്. അടുത്ത ദിവസങ്ങളില്‍ മഴയുടെ തീവ്രതയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ മുന്നറിയിപ്പുകള്‍ തുടര്‍ച്ചയായി ശ്രദ്ധിക്കേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 23-10-2024 Fifty Fifty FF-114

1st Prize Rs.1,00,00,000/- FY 180542 (PALAKKAD) Consolation Prize Rs.8,000/- FN 180542 FO 180542 FP 180542 FR 180542 FS 180542 FT 180542 FU 180542 FV 180542 FW 180542...

സംസ്ഥാന ബഡ്ജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് അവതരണം ധനമന്ത്രി കെ .രാജഗോപാൽ ആരംഭിച്ചു. ധനഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് ധനമന്ത്രി പറഞ്ഞു. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍...
- Advertisment -

Most Popular

- Advertisement -