Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിലെ ദുരന്തബാധിത...

പത്തനംതിട്ടയിലെ ദുരന്തബാധിത മേഖലകൾ മുഖ്യമന്ത്രി സന്ദർശിച്ചു

ആറന്മുള: പത്തനംതിട്ടയിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. എല്ലാ സ്ഥലത്തും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി രണ്ട് ഹെലികോപ്ടറുകൾ സജ്ജമാണ്.

എൻഡിആർഎഫ് സംഘത്തെയും പോലീസിനെയും ഫയർഫോഴ്‌സിനേയും എല്ലാസ്ഥലത്തും നിർത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളിൽ വെള്ളം കയറിയവർക്ക് 10,000 രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിലെത്താൻ വൈകിയെന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാരെയും എംഎൽഎമാരെയും കളക്ടർമാരെയും ചുമതലപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി അവർ നിരന്തരം ബന്ധപ്പെടുകയും ചെയ്തു. താൻ നേരിട്ട് ഇവിടെ വരുന്നതിലല്ലല്ലോ കാര്യമെന്നും അദ്ദേഹം പറഞ്ഞു. 2018-ലെ പ്രളയത്തിന് ശേഷം മുന്നൊരുക്കങ്ങളൊന്നും നടത്താതിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ പ്രളയവും വെള്ളക്കെട്ടും കഴിഞ്ഞാൽ പുഴയിലെ മാലിന്യങ്ങളും വന്നടിഞ്ഞ മണ്ണും മാറ്റാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുട്ടിൽ മരം മുറി കേസ് വാർത്തകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി: റിപ്പോർട്ടർ ടിവി മാനേജ്‌മെന്റിന് പിഴയിട്ട് കോടതി

ബെംഗളൂരു: മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നൽകിയ വാർത്തകൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച റിപ്പോർട്ടർ ടിവി മാനേജ്മെന്റിന് പിഴയിട്ടു കോടതി. ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് പതിനായിരം രൂപ...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം:ഇന്നു മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം:ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ ഇന്നു (മേയ് 16) മുതൽ ഓൺലൈനായി സമർപ്പിക്കാം. www.vhseportal.lerala.gov.in / www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിൻ നിർമ്മിച്ച ശേഷം അഡ്മിഷൻ വെബ്സൈറ്റിൽ ലോഗിൻ...
- Advertisment -

Most Popular

- Advertisement -