Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNewsമോഹൻലാൽ നായകനാകുന്ന ...

മോഹൻലാൽ നായകനാകുന്ന  ‘അതിമനോഹരം’  സിനിമയുടെ ചിത്രീകരണം പമ്പയിലും നിലയ്ക്കലിലും ആരംഭിച്ചു

പത്തനംതിട്ട : മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന സിനിമയുടെ ചിത്രീകരണം പമ്പയിലും നിലയ്ക്കലിലും പരിസര പ്രദേശങ്ങളിലും ആരംഭിച്ചു.

നിലയ്ക്കൽ, പമ്പ എന്നീ പ്രദേശങ്ങളിൽ ഷൂട്ടിങ് നടത്താൻ കേരള ഹൈക്കോടതിയും വനംവകുപ്പും  അനുമതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ഷൂട്ടിംഗ് തുടങ്ങിയത്.  പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്ന പാരിസ്ഥിതിക നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി സന്നിധാനത്ത് ചിത്രീകരണം നടത്തുന്നതിന് വനംവകുപ്പ് അനുമതി നിഷേധിച്ചിരുന്നു.

ഇതിനെതിരെ സംവിധായകൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഇതിനെ തുടർന്നാണ് പമ്പയിലും നിലയ്ക്കലും ചിത്രീകരണം നടത്താൻ സിനിമാ സംഘം അനുമതി തേടിയത്. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലും വനത്തിനും പരിസ്ഥിതിക്കും കേടുപാടുകൾ വരുത്താത്ത രീതിയിലും വേണം ചിത്രീകരണം പൂർത്തിയാക്കാൻ എന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ആഗസ്റ്റ് 18, 19, 20 തീയതികളിലായി പമ്പ മേഖലയിലെ ഷൂട്ടിങ് നിർദ്ദിഷ്ട ഷെഡ്യൂൾ പ്രകാരം നടക്കുമെന്ന് സിനിമാ പ്രൊഡക്ഷൻ മാനേജർ അറിയിച്ചു. ശബരിമലയിൽ പൊതു സിനിമകളുടെ ചിത്രീകരണത്തിന് അനുമതി നൽകില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ശനിയാഴ്ച വരെ  മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ നേരിയതോ ശക്തി കൂടിയതോ ആയ മഴയ്ക്ക് സാധ്യത. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ,...

മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത

പത്തനംതിട്ട:  സംസ്ഥാനത്ത് ജൂണ്‍ 22 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത. ജലനിരപ്പ് സുരക്ഷതമായി നിലനിര്‍ത്തുന്നതിന്  ബാരേജില്‍ നിലവിലുള്ള അഞ്ച് സ്പില്‍വേ ഷട്ടറുകളും പരമാവധി...
- Advertisment -

Most Popular

- Advertisement -