കൊച്ചി : സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂളിലെ അധ്യാപകൻ കെ ഗുരുപ്രസാദിന്റെ സസ്പെൻഷനാണ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്.
ആഗസ്റ്റ് ആറിന് നടന്ന സോഷ്യൽ സയൻസ് ക്ലബ്ബ് ഫ്രീഡം ക്വിസിൽ ബ്രിട്ടിഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആര് എന്ന ചോദ്യമാണ് വിവാദത്തിന് കാരണമായത് . ചരിത്രവസ്തുതകൾക്ക് നിരക്കാത്തതും തെറ്റിദ്ധാരണ പരത്തുന്നതുമായ ചോദ്യം തയ്യാറാക്കിയെന്ന് പറഞ്ഞാണ് അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്.ഇതിനെതിരെ ഗുരുപ്രസാദ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഉൾപ്പെട്ട ബെഞ്ചിന്‍റെ നടപടി.





