കോഴിക്കോട് : വീണാ ടി ഉപയോഗിച്ച സിം കാർഡ് കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ ആയ നന്ദുലാൽ എന്ന ആളുടെ പേരിലാണ് എടുത്തിരിക്കുന്നതെന്ന് ഇഡി. തന്നോട് സിം എടുത്ത് നല്‍കാന്‍ പറഞ്ഞെന്നും എന്തിനാണ് ഉപയോഗിച്ചത് എന്ന് അറിയില്ലെന്നാണ് നന്ദുലാലിന്റെ മൊഴി.2024 മുതലാണ് സിം ഉപയോഗിച്ചിരുന്നത്.
വ്യാജ സിം ഉപയോഗിച്ചത് ഇന്റർനെറ്റ് കോളുകൾക്കാണ് എന്ന് ഇഡി കണ്ടെത്തിയിരുന്നു. അനധികൃത ഇടപാടുകള്‍ക്ക് വേണ്ടിയാണോ ഈ സിം ഉപയോഗിച്ചിരുന്നത് എന്നതില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.85 ലക്ഷം രൂപയോളം ദുബായിലേക്ക് കൈമാറി എന്നാണ് ഇഡി കണ്ടെത്തല്‍. ഫെമ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കും. വീണയെ വീണ്ടും ഇഡി ചോദ്യം ചെയ്യും.





