ചങ്ങനാശ്ശേരി : ആലപ്പുഴ-ചങ്ങനാശേരി റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.മേപ്രാൽ പെരിങ്ങതുരുത്തിൽ പി.ഡി. ജോണിന്റെ മകൻ എബിൻ പി. ഡേവിഡ് ജോൺ (30), മേപ്രാൽ നെടുംപറമ്പിൽ വീട്ടിൽ സച്ചിൻ രാജു (28) എന്നിവരാണ് മരിച്ചത്.
പുലർച്ചെ ഒരു മണിയോടെ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ കോണ്ടൂരിന് സമീപമായിരുന്നു അപകടം .ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.





