Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് മഴ...

സംസ്ഥാനത്ത് മഴ കനക്കുന്നു:പലയിടങ്ങളിലും വെള്ളക്കെട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊച്ചിയിൽ രാവിലെ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഇടപ്പള്ളി മരോട്ടിച്ചോടിലും കാക്കനാട് ഇന്‍ഫോ പാര്‍‌ക്ക് പരിസരത്തും വെള്ളം കയറി. തിരുവനന്തപുരം വർക്കല പാപനാശത്ത് ബലിമണ്ഡപത്തിന്റെ പിൻഭാഗത്തെ കുന്നിടിഞ്ഞു.നെയ്യാറ്റിൻകരയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മതിലിന്റെ ഒരു ഭാ​ഗം നെയ്യാറിലേക്ക് ഇടിഞ്ഞുവീണു. കൊല്ലത്ത് മരുത്തടി, ശക്തികുളങ്ങര, മങ്ങാട് പ്രദേശത്ത് വീടുകളില്‍ വെള്ളം കയറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രസാദ് മൂക്കന്നൂരിനെ കേരള ജേണലിസ്റ്റ് യൂണിയൻ  ആദരിച്ചു

പത്തനംതിട്ട : മാധ്യമ പ്രവർത്തന രംഗത്ത് നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ പ്രസാദ് മൂക്കന്നൂരിനെ കേരള ജേണലിസ്റ്റ് യൂണിയൻ നടത്തിയ ഓണാഘോഷ ചടങ്ങിൽ ആദരിച്ചു. കൃഷി വകുപ്പ് മന്ത്രി പി .പ്രസാദ് ,ആൻ്റോ ആൻ്റണി...

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക്

കൊല്ലം : വിവേകാനന്ദ ഇന്റർനാഷണൽ റിലേഷൻസ് ഏർപ്പെടുത്തിയ വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവി ഏറ്റുവാങ്ങി. കൊല്ലം അമൃതപുരി ആശ്രമം ഹാളിൽ നടന്ന ചടങ്ങിൽ വിവേകാനന്ദ ഇൻ്റർനാഷണൽ റിലേഷൻസ് ഫൗണ്ടേഷൻ...
- Advertisment -

Most Popular

- Advertisement -