നിലവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ രാജി പി. രാജപ്പൻ ആണ് ആദ്യം വൈസ് പ്രസിഡന്റ് ആയത്. തുടർന്ന് ജനതാദളിലെ സാറാ തോമസ്, മായാ അനിൽ എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചു.
ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ആണ് വൈസ് പ്രസിഡന്റ് ആയി ബീനാ പ്രഭയെ തിരഞ്ഞെടുത്തത്. കൊടുമൺ പഞ്ചായത്ത് അംഗം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്