അടൂർ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ഹൃദയാഘാതവും ഹൃദയസ്തംഭനവും സംഭവിക്കുന്ന അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുന്ന സി.പി.ആർ (Cardiopulmonary Resuscitation) സംബന്ധിച്ച ബോധവത്കരണവും പരിശീലനവും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം അടൂർ ഡിവൈഎസ് പി വിനോദ് കെ. പി. നിർവഹിച്ചു. ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ.എസ്.പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് കാർഡിയോളജി വിഭാഗം മേധാവി ഡോ. സാജൻ അഹമ്മദ്, കാർഡിയോളജിസ്റ്റ് ഡോ.സന്ദീപ് ജോർജ്, മെഡിക്കൽ ഡയറക്ടർ ഡോ.മാത്യൂസ് ജോൺ, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. സുഫിഖിർ അഹമ്മദ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.ജോർജ് ചാക്കച്ചേരി എന്നിവർ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി ഡോ.അനൂപിന്റെ നേതൃത്വത്തിൽ സി.പി.ആർ. പരിശീലനവും തത്സമയ പ്രദർശനവും നടത്തി. ഹൃദയസ്തംഭനം സംഭവിക്കുന്ന വ്യക്തിക്ക് അടിയന്തരമായി നൽകേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ചും, വിദഗ്ധ ചികിത്സ ലഭിക്കുന്നതുവരെ ശരിയായ രീതിയിൽ സി.പി.ആർ നൽകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിശീലനത്തിലൂടെ വിശദീകരിച്ചു.





