Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNew Delhi'ഇന്ത്യ നിങ്ങളുടെ...

‘ഇന്ത്യ നിങ്ങളുടെ പേരിൽ അഭിമാനിക്കുന്നു’ : ഫ്ലൈദുബായ് വിമാന ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ഫ്ലൈദുബായ് വിമാനത്തിൽ കുത്തേറ്റിട്ടും സഹപൈലറ്റിനെ ചെറുത്തുനിന്ന് അസാധാരണ ധൈര്യം പ്രകടിപ്പിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ക്യാപ്റ്റൻ സ്മിത് മച്ചർ ഒരു ഹീറോയാണ്.ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അദ്ദേഹം അപാരമായ ധൈര്യവും നിശ്ചയദാർഢ്യവുമാണ് പ്രകടിപ്പിച്ചത്.

മച്ചറിന്റെ ധീരത നൂറുകണക്കിന് പേരുടെ ജീവൻ രക്ഷിക്കാനും വലിയൊരു ദുരന്തം ഒഴിവാക്കാനും സഹായിച്ചു .ഇന്ത്യ ക്യാപ്റ്റൻ മച്ച്ഛറിനെക്കുറിച്ച് അഭിമാനിക്കുന്നു എന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ക്യാപ്റ്റൻ സ്മിത് മച്ചറിനെ ‘യഥാർഥ ഹീറോ’ എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പൈലറ്റിന്റെ ധൈര്യത്തെ പ്രശംസിച്ചു.

മുംബൈ സ്വദേശിയാണ് ക്യാപ്റ്റൻ മച്ചാർ. 10 വർഷത്തോളം ഇന്ത്യയിലെ സ്പൈസ്ജെറ്റിൽ സീനിയർ കമാൻഡറായും ലൈൻ ട്രെയിനിങ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചു. 2022 ജൂണിൽ സ്പൈസ്ജെറ്റിൽനിന്ന് രാജിവച്ച് ഡയറക്ട് എൻട്രി ക്യാപ്റ്റനായി ഫ്ലൈ ദുബായിൽ ചേർന്നു.സൗദി തബൂക്കിലെ ആശുപത്രിയിൽ ചികിത്സയിലുള്ള മച്ഛാറിന്റെ ആരോഗ്യനില തൃപ്തികരമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതുപ്പള്ളി പള്ളി പെരുന്നാൾ:  ആറിനും ഏഴിനും ടൗണിൽ ഗതാഗത നിയന്ത്രണം

കോട്ടയം: പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ആറിനും ഏഴിനും  പുതുപ്പള്ളി ടൗണ്‍ ഭാഗത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയത്തു നിന്നും കറുകച്ചാല്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മന്ദിരം കലുങ്ക് ജംഗ്ഷനില്‍ നിന്ന് ഇടത്തേയ്ക്ക്...

ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം:ഡ്രൈവിങ് ടെസ്റ്റ് നിർത്തിവെച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ വ്യാപക പ്രതിഷേധം. സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഡ്രൈവിങ്ങ് ടെസ്റ്റും, ഡ്രൈവിങ്ങ് പരിശീലനവും ബഹിഷ്‌കരിച്ച് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് പലയിടത്തും...
- Advertisment -

Most Popular

- Advertisement -