Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsകേരളത്തിൽ സിപിഎമ്മിൻ്റെ...

കേരളത്തിൽ സിപിഎമ്മിൻ്റെ അന്തചിദ്രം മറയ്ക്കാനാന്ന് ഇപ്പോഴത്തെ അക്രമം; മുഖ്യമന്ത്രി

പത്തനംതിട്ട: തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന സിപിഎം കേരളത്തിൽ സമരം ചെയ്യുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ തിരിയുന്നതും മന്ത്രിമാരെ വഴിയിൽ തടയുന്നതും കേരളത്തിലെ സിപിഎമ്മിലെ അന്തഛിദ്രം മറയ്ക്കാനാണെന്ന് മുഖ്യമന്ത്രി വി ഡി  സതീശൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പത്തനംതിട്ട രാജീവ്ഭവനിൽ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഭരണത്തിൽ ഇരുന്ന് അഴിമതി നടത്തിയ പിണറായി വിജയനെതിരായ അന്വേഷണത്തിൽനിന്നും ശ്രദ്ധതിരിക്കുവാനും അട്ടിമറിക്കുവാനും കേരളത്തിലൊട്ടാകെ ക്രിമിനൽ സംഘങ്ങളെ ഇറക്കിവിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വഴിയിൽ തടഞ്ഞ് കേമൻമാരാകാൻ ആരേയും അനുവദിക്കില്ലെന്നും സിപിഎം ക്രിമിനൽ, ഗുണ്ടാ സംഘങ്ങളെ കർശനമായി നേരിടുമെന്ന് മുഖ്യമന്ത്രി പഞ്ഞു.

ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
നേതാക്കളായ മാത്യു കുളത്തുങ്കൽ, എ ഷംസുദീൻ, റിങ്കു ചെറിയാൻ, പി മോഹൻ രാജ്, മാലേത്ത് സരളാദേവി, അബിൻ വർക്കി എംഎൽഎ, എൻ ഷൈലാജ്, ജോർജ് മാമ്മൻ കൊണ്ടൂർ, കെ ഇ അബ്ദുൾ റഹ്‌മാൻ, ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, പഴകുളം മധു എംഎൽഎ, സാമുവൽ കിഴക്കുപുറം തുടങ്ങിയവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവോണം ബംപർ അടിച്ചത് കർണാടക സ്വദേശി അൽത്താഫിന്

തിരുവനന്തപുരം : ഇത്തവണത്തെ തിരുവോണം ബംപർ 25 കോടി രൂപ അടിച്ചത് കർണാടക സ്വദേശി അൽത്താഫിന്.വയനാടിൽ നിന്നും വിറ്റ TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ്...

വരുമാന വർദ്ധനവിന് ഊന്നൽ നൽകണം – ധനകാര്യ കമ്മിഷൻ

പത്തനംതിട്ട: കാര്യക്ഷമമായി പദ്ധതികള്‍ തയ്യാറാക്കുന്നതിൽ താഴെത്തട്ടിലുള്ള തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് ധനകാര്യ കമ്മീഷൻ.  ഇത് തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനിടയാക്കും, ക്രീയാത്മകമായ ഇടപെടലുകള്‍ കൂടുതല്‍ നടത്താനും വഴിയൊരുക്കും.  ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമാണ് കാര്യമായ സ്വാധീനം ചെലുത്താനാകുക എന്നും...
- Advertisment -

Most Popular

- Advertisement -