കൊച്ചി : തിരുവനന്തപുരം ബി.ജെ.പി കൗൺസിലർ ആർ.സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.തടങ്കൽ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ജി.ആർ. അശ്വതി സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സുഗതൻ ഉടൻ ജയിൽ മോചിതനാകും.





