Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiതെരഞ്ഞെടുപ്പ് കമ്മീഷന്‍...

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും: രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: വോട്ടുചോരി ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡല്‍ഹി ആകാശവാണി ഭവനു മുന്നില്‍ നിന്നാണ് രാഹുല്‍, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളെ രാത്രി 7:55 ഓടെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ ആരംഭിച്ച പ്രതിപക്ഷമായ ഇന്ത്യ മുന്നണിയുടെ മാര്‍ച്ച് സംഘര്‍ഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ആകാശവാണി ഭവനില്‍ കുത്തിയിരിപ്പ് സമരമായി മാറിയിരുന്നു.

പ്രതിഷേധം ഒമ്പതു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് പൊലീസ് നടപടി. പ്രതിഷേധസമരത്തില്‍ പങ്കെടുത്ത പ്രതിപക്ഷ എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റി. ബലപ്രയോഗത്തിലൂടെയാണ് നേതാക്കളെ സമരസ്ഥലത്തു നിന്നും നീക്കിയത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കസ്റ്റഡിയിലെടുത്ത പ്രിയങ്കാഗാന്ധി അതിനിടെ പൊലീസ് വാഹനത്തില്‍ നിന്നും പുറത്തിറങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാന്‍ പ്രതിപക്ഷ എംപിമാര്‍ക്ക് അവസരം നല്‍കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാതെ പ്രതിഷേധത്തില്‍ നിന്നും പിന്തിരിയില്ലെന്നും രാഹുല്‍ അറിയിച്ചു. ഒടുവില്‍ ഈ മാസം 15 ന് സമയം അനുവദിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ രാഹുല്‍, നാളെത്തന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് 10 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം

കൊല്ലം : കൊല്ലത്ത് അമീബിക് മസ്തിഷ്ക ജ്വരം .10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ട കുട്ടിയെ 9 ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും...

കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത സംഭവം: സാഹചര്യങ്ങൾ വ്യക്തമാക്കി മാപ്പപേക്ഷയുമായി യുവതി

കോഴിക്കോട്: കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർത്ത സംഭവത്തിൽ ഉൾപ്പെട്ട യുവതി, ആ പ്രവൃത്തിയിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കി മാപ്പപേക്ഷയുമായി രംഗത്തെത്തി. ശുചിമുറിയിൽ പോകാനുള്ള അടിയന്തര സാഹചര്യം ഉണ്ടായപ്പോൾ അനുഭവപ്പെട്ട പരിഭ്രാന്തിയിലാണ് അങ്ങനെയൊരു സംഭവം...
- Advertisment -

Most Popular

- Advertisement -