Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKochiകളമശ്ശേരി ബലാത്സംഗം...

കളമശ്ശേരി ബലാത്സംഗം : ഒളിവിലായിരുന്ന വയനാട് സ്വദേശിനിയും യുവാവും പിടിയിൽ

കൊച്ചി : കളമശ്ശേരിയിൽ യുവതിയെ സ്പായിൽ ജോലി വാഗ്ദാനം നൽകി ലോഡ്ജിൽ എത്തിച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന രണ്ടാം പ്രതി വയനാട് സ്വദേശി അമ്മു എന്ന ശരണ്യ, ഇവരുടെ സുഹൃത്ത് മൂന്നാം പ്രതി സഞ്ജു എന്നിവരാണ് ഇന്ന് വയനാട്ടിൽ നിന്ന് പോലീസ് പിടികൂടിയത്.

ഒക്ടോബർ രണ്ടിന് സ്പായിൽ ജോലിനൽകാമെന്നു പറഞ്ഞ് യുവതിയെ ലോഡ്ജിൽ എത്തിച്ച് ബലമായി മദ്യവും മയക്കുമരുന്നും നൽകിയശേഷം ശ്രീരാജ്, ജിത്ത് മാർട്ടിൻ,അമ്മു എന്നിവർ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.കേസിൽ സ്പാ നടത്തിപ്പുകാരനും ഒന്നാം പ്രതിയുമായ ശ്രീരാജിനെയും നാലാം പ്രതി ജിത്ത് മാർട്ടിനെയും പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാണിജ്യ പാചകവാതക വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വില 50 രൂപയാണ് കൂട്ടിയത്. കേന്ദ്രബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് എണ്ണക്കമ്പനികളുടെ നടപടി. വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില...

ദില്ലി മദ്യനയ അഴിമതി കേസിൽ കെജരിവാളിന്റെ കസ്റ്റഡി നീട്ടി

ന്യൂഡൽഹി : ദില്ലി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഓഗസ്റ്റ് 8-വരെ നീട്ടി.റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. സി.ബി.ഐ അന്വേഷിക്കുന്ന കേസിലാണ് നടപടി. കെജരിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി...
- Advertisment -

Most Popular

- Advertisement -