ചങ്ങനാശേരി : കേരള കോൺഗ്രസ് 62 മത് ജന്മദിന സമ്മേളനം ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുകുട്ടി പ്ലാത്താനം പതാക ഉയർത്തി. വിനു ജോബ് എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പാർട്ടി വൈസ് ചെയർമാൻ വി ജെ ലാലി ജന്മദിന സന്ദേശം നൽകി.
ആർ ശശിധരൻ നായർ,സി ഡി വത്സപ്പൻ,കുര്യൻ തൂമ്പുങ്കൽ, ഡോ. ജോബിൻ എസ് കൊട്ടാരം,അനിയൻ കുഞ്ഞ്,വിജയ് ജോസ്, ജോസകുട്ടി നെടുമുടി, സച്ചിൻ സാജൻ ഫ്രാൻസിസ്, ജോസി ചക്കാല,സന്തോഷ് ആന്റണി, റോയ് പാറയിൽ, ലിസി പൗവക്കര,അച്ചാമ്മ ഈ സി, സിബി ഇടശ്ശേരി പറമ്പിൽ, മാത്യു തേക്കനാട്ടു, അക്ഷയ എം എം,ജോജോ അലക്സ്, ഫിലിപ്പ് മുണ്ടകത്തിൽ, ടോജി കളത്തിൽപറമ്പിൽ എന്നിവർ പ്രസംഗിച്ചു.





