Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മില്‍മ...

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് :  കരാറുകാരന്‍ അറസ്റ്റില്‍

പത്തനംതിട്ട : ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ ആദ്യ അറസ്റ്റ്. ട്രാന്‍സ്പോര്‍ട് കരാറുകാരന്‍ എസ്എസ് ബിനു ആണ് പിടിയില്‍ ആയത്. സന്നിധാനത്തേക്കുള്ള മില്‍മ നെയ്യ് മറിച്ച് വിറ്റ കേസിലാണ് നടപടി. ഇടപാടില്‍ ദേവസ്വം ബോര്‍ഡിന് രണ്ടര കോടി നഷ്ടം ഉണ്ടായിയെന്നാണ് കണ്ടെത്തല്‍. ശബരിമലയില്‍ മില്‍മക്ക് പകരം വില കുറഞ്ഞ നെയ്യ് എത്തിച്ചെന്നാണ് കണ്ടെത്തല്‍.

ശബരിമലയിലേക്ക് കൊണ്ടുപോയ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടിലെ രണ്ട് എജന്‍സികള്‍ക്കാണ് നെയ്യ് മറിച്ചുവിറ്റത്. ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്‌സ് എന്നീ ഏജന്‍സികള്‍ക്കാണ് മറിച്ചുവിറ്റത്.

2025-ലെ മകരവിളക്ക് കാലയളവില്‍ പുറത്ത് നിന്നും നെയ്യ് വാങ്ങാനുള്ള തീരുമാനം 2024ലാണ് ബോര്‍ഡ് സ്വീകരിക്കുന്നത്. ഇതിനായി വിളിച്ച ടെന്‍ഡറില്‍ ആറ് സ്ഥാപനങ്ങള്‍ പങ്കാളികളായി. ഈ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ ടെന്‍ഡര്‍ റദ്ദാക്കി കരാര്‍ മില്‍മയ്ക്ക് നല്‍കി.

ടെന്‍ഡറില്‍ പങ്കെടുത്ത തമിഴ്നാട്ടില്‍ നിന്നുള്ള സ്ഥാപനം ഒരു ലിറ്റര്‍ നെയ്യ്ക്ക് 369 രൂപ കോട്ട് ചെയ്തപ്പോള്‍ മില്‍മയില്‍ നിന്നും വാങ്ങുന്നതിന് ലിറ്ററിന് 510 രൂപയാണ് ചെലവാക്കിയത്. ഇത്തരത്തില്‍ 1.65 ലക്ഷം ലിറ്റര്‍ നെയ്യ് മില്‍മയില്‍ നിന്നും വാങ്ങിയതിലൂടെ ബോര്‍ഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊടും ചൂട് തുടരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യത : കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്...

റഷ്യൻ യുവാവിന്റെ നഷ്ടപ്പെട്ട ബാഗ് തിരികെ നൽകി ബസ് കണ്ടക്ടർ

പത്തനംതിട്ട : യാത്രയ്ക്കിടെ ബസിൽ നഷ്ടപ്പെട്ട ബാഗ് തിരികെ ലഭിക്കില്ലെന്നു കരുതിയ റഷ്യൻ യുവാവിന് ആശ്വാസമായി ബസ് ജീവനക്കാരന്റെ സത്യസന്ധതയും നാട്ടുകാരുടെ സഹായവും. ഏറെ നേരം ആശങ്കയിലായ യുവാവിന് ഒടുവിൽ ബാഗ് തിരികെ...
- Advertisment -

Most Popular

- Advertisement -