ആലപ്പുഴ: ജൂലൈ 31 വരെയുള്ള ട്രോളിംഗ് നിരോധന കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുന്ന യന്ത്രവല്‍ക്കൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും പീലിംഗ് അനുബന്ധത്തൊഴിലാളികള്‍ക്കും സിവില്‍ സപ്ലൈസ് വഴി സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നു.
ഇതിനായുള്ള അപേക്ഷ ഫോം അതാതു മത്സ്യഭവനില്‍ ലഭ്യമാണ്. ആവശ്യമായ രേഖകള്‍ സഹിതം നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 18. മുന്‍വര്‍ഷം സൗജന്യ റേഷന്‍ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.