പാലക്കാട് : പാലക്കാട് തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി.തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം ഇടിച്ചത്. സംഭവത്തില്‍ ഞാങ്ങാട്ടിരി സ്വദേശിയായ അലനെ(19) പട്ടാമ്പിയില്‍നിന്ന് തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ എസ്.ഐ. ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രിയാണ് സംഭവം .സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് പെട്രോളിങ് സംഘം കാറിന്റെ അടുത്തെത്തി കാറിലുള്ള യുവാക്കളോട് കാര്യങ്ങള്‍ തിരക്കാന്‍ പോകുന്നതിനിടെ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും എസ്.ഐയെ ഇടിച്ചു വീഴ്ത്തുകയുമായിരുന്നു .