Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsമാന്തുകയിൽ കാറും...

മാന്തുകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ബുധനൂർ സ്വദേശികളായ 4 പേർക്ക് പരുക്ക്

പന്തളം : എം സി റോഡിൽ  ചെങ്ങന്നൂരിനും പന്തളത്തിനും മധ്യേ മാന്തുകയിൽ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് ഗുരുതര പരുക്ക്.അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന 4 പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച്ച പുലർച്ചെ 5.45 ആണ് അപകടം ഉണ്ടായത്.

കാർ യാത്രക്കാരായ ബുധനൂർ പാറേലയ്യത്ത് വീട്ടിൽ പ്രസന്നൻ, ഭാര്യ ജയ പ്രസന്നൻ, മക്കൾ അനുപ്രിയ, ദേവപ്രിയ എന്നിവർക്കാണ് പരുക്കേറ്റത് .

തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ചെങ്ങന്നൂരിലേക്കു വന്ന കാറും കണ്ണൂരിൽ നിന്നും വെട്ടു കല്ലുമായി കൊടുമണ്ണിലേക്കു പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇതിൽ പ്രസന്നൻ, ജയ എന്നിവരുടെ നില ഗുരുതരമാണ് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുവൈറ്റ് തീപിടുത്തം : മരിച്ചവർക്ക് അന്തിമോപചാരം അർപ്പിച്ച് സംസ്ഥാനം

കൊച്ചി : കുവൈത്ത് ദുരന്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങൾ കൊച്ചി വിമാനത്താവളത്തിൽ എത്തി.വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു. മുഖ്യമന്ത്രി,കേന്ദ്രമന്ത്രിമാരായ കീർത്തി വർധൻ...

പാടശേഖരങ്ങളിൽ മുഞ്ഞയുടെ സാന്നിധ്യം :  നെൽക്കർഷകർ ജാഗ്രത പാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം

ആലപ്പുഴ : പാടശേഖരങ്ങളിൽ മുഞ്ഞയുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ നെൽക്കർഷകർ ജാഗ്രത പാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം. തകഴി, കൈനകരി, കരുവാറ്റ കൃഷിഭവനുകളുടെ പരിധിയിലുള്ള വിത കഴിഞ്ഞ് 40 ദിവസത്തിന് മുകളിലായ ചില പാടശേഖരങ്ങളിൽ വെള്ള മുഞ്ഞയുടെ...
- Advertisment -

Most Popular

- Advertisement -