അടൂർ : യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെങ്ങമം തോട്ടുമുക്ക് അവച്ചിക്കുളത്ത് അജയൻ (46) ആണ് മരിച്ചത്.പള്ളിക്കൽ മൂന്നാട്ടുകര ഭാഗത്തെ കുളത്തിൽ ശനി രാത്രി 9 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അജയനും സുഹൃത്തും കൂടി ബിവറേജ് ഔട്ട്ലെറ്റിലേക്ക് രാത്രി ഇതുവഴി പോകുന്നത് കണ്ടതായി ചിലർ പൊലീസിന് മൊഴി നൽകി. എളുപ്പ വഴിയായതിനാലാണ് ഇതു വഴി പോയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പോകുന്ന വഴി സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വീണതാകാമെന്ന് കരുതുന്നു. അടൂരിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി മൃതദേഹം പുറത്തെടുത്തു