Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുടുംബ സംബന്ധമായ...

കുടുംബ സംബന്ധമായ പരാതികള്‍ വര്‍ധിക്കുന്നു: വനിതാ കമ്മിഷന്‍

ആലപ്പുഴ: കുടുംബ സംബന്ധമായ പരാതികള്‍ കൂടി വരുകയാണെന്ന് വനിത കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജില്ല പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. ഭാര്യ, ഭര്‍ത്താവ്, മരുമകള്‍, അമ്മായി അമ്മ, ഭര്‍ത്തൃ സഹോദരി തുടങ്ങിയവര്‍ ഉള്‍പ്പെട്ട കുടുംബ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. കുടുംബാംഗങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലും സാമൂഹികവുമായ ബന്ധങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.

ഗാര്‍ഹിക പീഡനം, സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കം തുടങ്ങിയ കേസുകളും ജില്ലാതല അദാലത്തില്‍ പരിഗണിച്ചു. കായംകുളം, മാന്നാര്‍, മാവേലിക്കര തുടങ്ങി ആലപ്പുഴ ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍ നിന്നാണ് പരാതികള്‍ കൂടുതലെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

ജില്ലാതല അദാലത്തില്‍ 13 കേസുകള്‍ തീര്‍പ്പാക്കുകയും ഒന്‍പത് എണ്ണത്തില്‍ പോലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. നാലു കേസുകള്‍ കൗണ്‍സിലിങ്ങിന് കൈമാറി. ബാക്കി 56 കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. ആകെ 82 പരാതികളാണ് ജില്ലാതല അദാലത്തില്‍ പരിഗണിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇളകൊള്ളൂർ അതിരാത്രം: ചിതിചയനങ്ങൾ ആരംഭിച്ചു 

കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഇന്ന് യാഗക്രിയകളിലേക്കു കടന്നു. സോര്യോദയത്തിനു മുൻപ് തന്നെ യാഗം ആരംഭിച്ചു. ആദ്യം രണ്ടു മണിക്കൂറോളം നീണ്ടു നിന്ന പ്രത്യേക ഹോമ ക്രിയയായ ...

ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം :  28 പേർക്ക് പരിക്കേറ്റു

കൊച്ചി : ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. എറണാകുളത്ത് ദേശീയ പാതയിൽ കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം. മലപ്പുറത്ത് പരിപാടിക്ക് പോയി തിരിച്ച് വരുകയായിരുന്നു ബസ്. ഇന്ന്...
- Advertisment -

Most Popular

- Advertisement -