Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsകോന്നി മെഡിക്കൽ...

കോന്നി മെഡിക്കൽ കോളേജ് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മന്ത്രിയുടെ നിർദേശം

കോന്നി : കോന്നി മെഡിക്കൽ കോളേജിലെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ സെപ്തംബർ മാസത്തോടെ പൂർത്തിയാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. അടുത്ത മാസം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതിനുള്ള സംവിധാനം കെഎംഎസ് സി എൽ ഇൻസ്റ്റാൾ ചെയ്യും. കോളേജ് കെട്ടിടം, ക്വാർട്ടേഴ്സുകൾ, ലേബർ റൂം എന്നിവയുടെ നിർമാണവും സെപ്തംബറിൽ പൂർത്തിയാകും. മെഡിക്കൽ കോളേജിനായി സൃഷ്ടിച്ച തസ്തികകളിൽ ഉടൻ നിയമനം പൂർത്തിയാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.

മെഡിക്കൽ കോളേജിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. കെ.യു. ജനീഷ് കുമാർ എം എൽഎ, ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ജില്ലാ കലക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ട്രെയിനിൽ നിന്ന് വീണു യുവതി മരിച്ചു

കോഴിക്കോട് : കോഴിക്കോട് ട്രെയിനിൽനിന്ന് വീണു യുവതി മരിച്ചു.മലപ്പുറം ചേലമ്പ്ര സ്വദേശി സുബ്രഹ്മണ്യന്റെ മകൾ ജിന്‍സി (26) യാണ് മരിച്ചത്. ഇന്നു രാവിലെ മൂരാട് റെയിൽവേ ഗെയ്റ്റിനു സമീപമാണ് അപകടം. അച്ഛനും അമ്മയ്ക്കുമൊപ്പം...

വാണിജ്യ എൽപിജി സിലിണ്ടറിന് 19 രൂപ കുറച്ചു

കൊച്ചി : വാണിജ്യ എൽപിജി സിലിണ്ടറിന് 19 രൂപ വില കുറച്ചു. ​ഗാർഹികാവശ്യ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഇതനുസരിച്ചു ചെന്നൈയിൽ വില 19 രൂപ കുറഞ്ഞ് 1,911 രൂപയാണ്. ഏപ്രിൽ 1 മുതൽ...
- Advertisment -

Most Popular

- Advertisement -