പെരിങ്ങര : പെരിങ്ങര ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് വിജി നൈനാൻ കപ്പുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ഡോക്ടർ. മോനിഷ ചന്ദ്രൻ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡണ്ട് ഷീന മാത്യു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജയ എബ്രഹാം, സോമൻ താമരച്ചാലിൽ, ടിവി വിഷ്ണുനമ്പൂതിരി, റിക്കു മോനി വർഗീസ്, ചന്ദ്രു എസ് കുമാർ, ശാന്തമ്മ ആർ നായർ, സനൽകുമാരി,ഡോക്ടർ ശാലിനി, എച്ച്ഐ സതീഷ്, പഞ്ചായത്ത് സെക്രട്ടറി ഷാജി എ തമ്പി, ഗിരീഷ് കമ്മത്ത് എന്നിവർ പ്രസംഗിച്ചു.